രാത്രിയില്‍ ഏതുസമയത്തും എത്തിച്ചുകൊടുക്കും, എം.ഡി.എം.എയുമായി കമിതാക്കള്‍ പിടിയില്‍

തൃശൂര്‍ -  ചാലക്കുടി കൊരട്ടി  ചിറങ്ങരയില്‍ എം.ഡി.എം.എയുമായി  കമിതാക്കള്‍ പിടിയില്‍. വാഹനപരിശോധനക്കിടയില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍  കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പില്‍ വീട്ടില്‍ അജ്മല്‍ (23) , വടക്കഞ്ചേരി പൊന്മല മേല്പുരക്കല്‍ വീട്ടില്‍ പവിത്ര (25)എന്നിവരെ തൃശൂര്‍ റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും കൊരട്ടി പോലീസും പിടികൂടിയത്.
പിടിയിലായ പവിത്ര തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍  രജിസ്റ്റര്‍ പോക്‌സോ കേസിലെ പ്രതി കൂടിയാണ്. തൃശൂരിലെ സ്വകാര്യ ബ്യൂട്ടിപാര്‍ലര്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയാണ്. ആവശ്യക്കാര്‍ വിളിക്കുന്ന മുറയ്ക്ക് രാത്രികളില്‍ മോട്ടര്‍സൈക്കിളില്‍ സഞ്ചരിച്ച്  ജില്ലയുടെ ഏത് ഭാഗത്തും ചെന്ന്  വില്‍പ്പന നടത്തുന്നവരാണ് പിടിയിലായ കമിതാക്കള്‍. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാനാണ് രാത്രികാലങ്ങളില്‍ നൈറ്റ് റൈഡിംഗ് എന്ന പേരില്‍ പെണ്‍കുട്ടികളെ ഇരുത്തി സഞ്ചരിക്കുന്നത്.
പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ഇവര്‍ക്ക് എം.ഡി.എം.എ കൊടുക്കുന്ന ആളുകളെയും ഇവരില്‍നിന്നും എം.ഡി.എം.എ  വാങ്ങുന്ന ആളുകളെയും കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News