എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്; റിസള്‍ട്ട് ലഭിക്കുന്ന വെബ് സൈറ്റുകള്‍ 

തിരുവനന്തപുരം- ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.

ഫലപ്രഖ്യാപനത്തിനുശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പിആര്‍ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. 

എസ്എസ്എല്‍സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (ടിഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (എച്ച്‌ഐ)/എഎച്ച്എസ്എല്‍സി) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ. 


 

Latest News