Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

അസമില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗുവാഹത്തി-നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നാല് അംഗങ്ങള്‍ അസമിലെ കാംരൂപ് ജില്ലയില്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നഗര്‍ബെര മേഖലയിലെ പല സ്ഥലങ്ങളിലും പോലീസ് തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നസ്രുള്‍ ഇസ്ലാം, ഹഫിസുര്‍ റഹ്്മാന്‍, റഫീഖുല്‍ ഇസ്ലാം, മോമിനൂല്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.
മോമിനുല്‍ ഇസ്ലാം ജില്ലയിലെ ചായ്ഗാവ് പ്രദേശത്തുനിന്നുള്ളയാളാണ്, ബാക്കിയുള്ളവര്‍ നഗര്‍ബെര മേഖലയിലെ താമസക്കാരും,
അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്യുകയാണെന്ന് കാംരൂപ് പോലീസ് സൂപ്രണ്ട് ഹിതേഷ് റായ് പറഞ്ഞു.
കഴിഞ്ഞ മാസം എട്ട് ജില്ലകളില്‍ നിന്നുള്ള 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News