എം.എല്‍.എയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍  സമര്‍പ്പിക്കും-  പരാതിക്കാരി. 

കൊച്ചി- എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയില്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി. തനിക്കെതിരെ കേസുകളുണ്ടെന്നത് വ്യാജ ആരോപണമാണ്. താന്‍ ഒളിവിലല്ലെന്നും യുവതി പറഞ്ഞു.ആരോപണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ. എംഎല്‍എയ്ക്ക് ഒളിവില്‍ പോകാന്‍ സഹായം ലഭിച്ചിട്ടുണ്ട്. കാറില്‍ വച്ച് മണിക്കൂറുകള്‍ ഉപദ്രവിച്ചു. ഓഗസ്റ്റ് 15 ന് വൈകീട്ട് തന്റെ വീട്ടില്‍ വന്ന് വീണ്ടും പീഡിപ്പിച്ചു.ആദ്യം കൊണ്ടുവന്നത് കളമശേരിയിലെ വീട്ടിലാണ്. കുടുംബപരമായ കേസുകളല്ലാതെ തന്റെ പേരില്‍ ഹണി ട്രാപ്പ് കേസുകളില്ലെന്നും പരാതിക്കാരി പറഞ്ഞു.
താന്‍ ക്രിമിനലാണെങ്കില്‍ എന്തിന് താനുമായി കൂട്ടുചേര്‍ന്നതെന്നും പരാതിക്കാരി ചോദിച്ചു. തന്റെ സ്വഭാവം മോശമെന്നാണ് എംഎല്‍എയുടെ ആരോപണം. എംഎല്‍എയുടെ സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്നും യുവതി പറഞ്ഞു.

Latest News