ദല്‍ഹിയില്‍ ചാരപ്രവര്‍ത്തനം  നടത്തിയ ചൈനീസ് യുവതി പിടിയില്‍

ന്യൂദല്‍ഹി-ചൈനീസ് യുവതിയെ പോലീസ്  അറസ്റ്റ് ചെയ്തു. പിടിയിലായത് ചാരപ്രവര്‍ത്തനം നടത്തിയ യുവതിയാണെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ ഇന്നലെ മജു നാ കാട്ടിലയില്‍ നിന്നാണ് ദല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിടികൂടുന്ന സമയത്ത് ബുദ്ധ സന്ന്യാസിയുടെ വേഷമാണ് ധരിച്ചിരുന്നത്, ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്പോര്‍ട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചൈനീസ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവതി ചാരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. ദല്‍ഹി പോലീസ് സെപ്ഷ്യല്‍ സെല്‍ യുവതിയെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
യുവതിയുടെ താമസ സ്ഥലത്ത് നിന്നും ഡോള്‍മ ലാമ എന്ന പേരിലുള്ള പാസ്പോര്‍ട്ട് കണ്ടെടുത്തിരുന്നു. എന്നാല്‍ ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചൈന സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു. 2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 


 

Latest News