ഇന്തോനേഷ്യയിലെ പള്ളിയുടെ  കൂറ്റന്‍ താഴികക്കുടം തകര്‍ന്നു വീണു 

ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ഇസ്‌ലാമിക്  സെന്റര്‍ വലിയ പള്ളിയുടെ ന്റ കുറ്റന്‍ താഴികക്കുടം വന്‍ തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു വീണു. സമൂഹ മാധ്യമങ്ങളില്‍ താഴികക്കുടം തകരുന്ന വീഡിയോ പ്രചരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പള്ളി ക് പുതുക്കിപ്പണിയുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഫയര്‍ എന്‍ജിന്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് താഴികക്കുടത്തിലേയ്ക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. തീപിടിത്തത്തെ പറ്റി ച്ച് പോലീസ് അന്വേഷിക്കുകയാണ്. കെട്ടിടത്തില്‍ ജോലി ചെയ്യുന്ന കരാറുകാരെ ചോദ്യം ചെയ്തിട്ടുണ്ട്. 


 

Latest News