ബംഗളൂരു- ബ്രായുടെ പാഡിനകത്ത് 17.5 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം നിറച്ചെത്തിയ യാത്രക്കാരി ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇകെ 564 വിമാനത്തിലാണ് യുവതി എത്തിയത്.
സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിന്തുടരുകയായിരുന്നു. യാത്രക്കാരി ടെന്‍ഷനിലാണെന്ന് അവളെ സമീപിച്ച വനിതാ പോലീസുകാര്‍ക്ക് മനസ്സിലായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു.
ബ്രായില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ട് എന്നു തന്നെയായിരുന്നു സംശയം. അടിവസ്ത്രം അഴിച്ച് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. പാഡിംഗ് വിഭജിച്ചപ്പോള്‍ 348 ഗ്രാം സ്വര്‍ണ്ണ പേസ്റ്റ് നിറച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി, ഇതിന് പൊതു വിപണിയില്‍ 17,53,630 രൂപ വിലവരും.
മറ്റൊരു സംഭവത്തില്‍, മുംബൈയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരനെ 899 ഗ്രാം സ്വര്‍ണ ചെയിന്‍ കൈവശം വെച്ചതിന് കസ്റ്റഡിയിലെടുത്തു.