സൗദിയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്

അബഹ - ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ വിദേശിക്ക് പരിക്ക്. അസീര്‍ പ്രവിശ്യയില്‍ പെട്ട ശആര്‍ ചുരംറോഡിന്റെ മുകള്‍ ഭാഗത്ത് ലോറി നിര്‍ത്തിയ സമയത്താണ് വിദേശിയെ വാനരന്മാര്‍ അപ്രതീക്ഷിതമായി ആക്രമിച്ചത്. മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അടുത്തിടെ പദ്ധതി ആരംഭിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളിലും ബബൂണ്‍ കുരങ്ങുകള്‍ വര്‍ധിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താനും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തടയിടുന്ന അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

 

Latest News