എ.സിയിട്ട് തണുപ്പിച്ച് പുതക്കുന്നു, ജിമ്മിലേക്ക് കാറോടിക്കുന്നു; വിരോധാഭാസം ചൂണ്ടിക്കാട്ടി മോഡി

കെവാഡിയ- കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള വാചകമടിക്കപ്പറും സ്വീകരിക്കേണ്ട യഥാര്‍ഥ നടപടികളെ കുറിച്ച് ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ കെവാഡിയയില്‍ മിഷന്‍ ലൈഫ് പദ്ധതിയുടെ ആഗോള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മളില്‍ ചിലര്‍ എ.സി 16 ലോ 18 ലോ ആക്കി ബ്ലാങ്കറ്റ് കൂടി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. താപനില കുറയ്ക്കുമ്പോള്‍ ഊര്‍ജ ഉപയോഗം കൂട്ടുകയാണെന്ന കാര്യം വിസ്മരിക്കുന്നു. ബ്ലാങ്കറ്റില്ലാതെ നല്ല സുഖം തോന്നുന്ന തോതില്‍ എ.സി ഉപയോഗിക്കാന്‍ നമ്മള്‍ ശീലിക്കണം.
നമ്മളില്‍ ചിലര്‍ ജിമ്മില്‍ വര്‍ക്കൗട്ടിനു പോകും. എന്നാല്‍ അവിടേക്ക് പോകുമ്പോള്‍ നടക്കുന്നതിനോ സൈക്കിള്‍ ഉപയോഗിക്കുന്നതിനോ പകരം കാറിലാണ് പോകുക. എന്തുകൊണ്ട് നമുക്ക് ജിമ്മിലേക്ക് നടന്നു പോയിക്കൂടാ അല്ലെങ്കില്‍ സൈക്കിളില്‍ പോയിക്കൂടാ- പ്രധാനമന്ത്രി ചോദിച്ചു.  

 

Latest News