മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം, പോലീസ് മുമ്പാകെ ഹാജരാകണം

കൊച്ചി-സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം. സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കമ്പനിയുടെ ഡയരക്ടറാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്ന അമ്പലുപ്പുഴ സ്വദേശി എം. ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മേജര്‍ രവി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഉപാധികളോടെയാണ് മേജര്‍ രവിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഉടന്‍ തന്നെ ജാമ്യത്തില്‍ വിടണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദേശിച്ചിരിക്കുന്നത്.

 

Latest News