Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉക്രൈനിലെ നാല് മേഖലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് പുടിന്‍

മോസ്‌കോ- ഉക്രൈനിലെ റഷ്യന്‍ അധിനിവേശ മേഖലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. നാല് പ്രവിശ്യകളിലാണ് പട്ടാളനിയമം ബാധകമാക്കിയത്. ഉക്രൈന്‍ സൈന്യത്തില്‍നിന്ന് ഇപ്പോഴും റഷ്യ ശക്തമായ പ്രതിരോധം നേരിടുന്ന മേഖലകളാണിത്.
തന്റെ രക്ഷാസമിതി അംഗങ്ങളോട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിലാണ് പുടിന്റെ തീരുമാനം. പ്രധാനമന്ത്രി മിഖായില്‍ മിസ്്ഹുസ്റ്റിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കമ്മിറ്റിയും പ്രഖ്യാപിച്ചു.

സംഘര്‍ഷാവസ്ഥയിലുള്ള ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ വിട്ടു പോകണമെന്ന് ഇന്ത്യയുടെ സ്ഥാനപതി കാര്യാലയം മുന്നറിയിപ്പ് നല്‍കി. യുദ്ധ മേഖലയിലേക്ക് യാത്ര ചെയ്യാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. സമാധാന വാഴ്ച ഇല്ലാതായിരിക്കുകയാണ്. വിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉക്രൈനില്‍ ജാഗ്രത പാലിക്കണമെന്നും എം.ബസി ഓര്‍മിപ്പിച്ചു. റഷ്യ ഉക്രൈനില്‍ നിന്ന് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ത്ത പ്രവിശ്യകളില്‍ പട്ടാള നിയമം പ്രാബല്യത്തില്‍ വന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ഌദിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ മുന്നറിയിപ്പ്. പട്ടാള നിയമം പ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. റഷ്യയിലെ ചട്ട പ്രകാരം പട്ടാള നിയമം നിലവില്‍ വന്നാല്‍ യാത്രാ വിലക്കുമുണ്ടാവും. പൊതുയോഗങ്ങള്‍ അനുവദിക്കുകയില്ല. കര്‍ഫ്യൂ പ്രഖ്യാപനത്തിന് സമാനമായിരിക്കും തെരുവുകളിലെ അവസ്ഥ. പൊതുയോഗങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ടാവും. ഇതിനൊക്കെ പുറമേ സെന്‍സറിംഗും കൂടി പ്രാബല്യത്തിലാവും.
ഉക്രൈനില്‍ സാധാരണക്കാരുള്‍പ്പെടെ ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പുട്ടിന്‍ തീരുമാനിച്ചതോടെയാണ് സ്ഥിതി ഇത്രയേറെ വഷളായത്. റഷ്യന്‍ ക്രൂരതകള്‍ അതിര് വിട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചിട്ടുണ്ട്. ഉക്രൈനില്‍ ജീവഹാനി പെരുകുന്നതില്‍ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു.
അതിനിടെ, ഇന്ത്യയ്ക്ക് നല്‍കുന്ന വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ വാങ്ങാമെന്ന് റഷ്യയെ പാക്കിസ്ഥാന്‍ അറിയിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന്  മോസ്‌കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും, വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ രക്ഷിക്കാന്‍ റഷ്യ ഇടപെടണമെന്നുമാണ് പാക്കിസ്ഥാന്റെ ആവശ്യം.
റഷ്യ ഉക്രൈനുമായി യുദ്ധം ആരംഭിച്ച ദിവസമാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചത്. ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇംറാന്റെ സന്ദര്‍ശനം. അമേരിക്കയുടെ ഇഷ്ടക്കേടിന് ഇത് വഴിവെക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞതിനെ ഇംറാന്‍ പ്രകീര്‍ത്തിച്ചിരുന്നു.
ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 2020-21ല്‍ 1.92 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്തത്. റഷ്യയില്‍ നിന്ന് ഗോതമ്പും ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് മോസ്‌കോയിലെ പാക്കിസ്ഥാന്‍ അംബാസിഡര്‍ ഷഫത് അലി ഖാന്‍ പ്രതികരിച്ചു.

 

 

Latest News