ബാങ്കോക്ക്- രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 19 കാരനും 56 വയസ്സായ സ്ത്രീയും വിവാഹനിശ്ചയം നടത്തി. ഏകദേശം നാല് പതിറ്റാണ്ടിന്റെ പ്രായവ്യത്യാസവും ചുറ്റുമുള്ള ആളുകളില്‍ നിന്നുള്ള ഞെട്ടിക്കുന്ന പ്രതികരണങ്ങളും ഉണ്ടായിരുന്നിട്ടും ഈ ജോഡി തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒട്ടും ലജ്ജിക്കുന്നില്ല. ഒറ്റനോട്ടത്തില്‍ 19 കാരനായ വുത്തിച്ചായ് ചന്തരാജ് 56 വയസ്സായ ജാന്‍ല നമുവാങ്ഗ്രാക്കിന്റെ അനന്തരവനോ മകനോ ചെറുമകനോ ആണെന്നാണ് മിക്കവര്‍ക്കും തോന്നുക. ആണ്‍കുട്ടിക്ക് 10 വയസ്സുള്ളപ്പോഴാണ് ഇവര്‍ ആദ്യം കണ്ടുമുട്ടിയത്.
വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ സഖോണ്‍ നഖോണ്‍ പ്രവിശ്യയില്‍ താമസിക്കുന്ന അയല്‍വാസികളായിരുന്നു ഇവരെന്ന് ദ മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹമോചിതയും മൂന്ന് മക്കളുടെ മുത്തശ്ശിയുമായി ജാന്‍ല തന്റെ വീട് വൃത്തിയാക്കാന്‍ സഹായിക്കാനാണ് വുത്തിച്ചായെ വീട്ടിലേക്ക് വിളിച്ചിരുന്നത്. ആവശ്യപ്പെട്ടിരുന്നു.
ഇരുവരുടേയും സുഹൃദ് ബന്ധം രണ്ട് വര്‍ഷം മുമ്പാണ് പ്രണയമായി മാറിയത്. 37 വര്‍ഷത്തെ പ്രായവ്യത്യാസം അവരെ പരസ്പരം പരസ്യമായി സ്‌നേഹിക്കുന്നതില്‍നിന്ന് തടഞ്ഞില്ല. മാത്രമല്ല അവര്‍ കൈകോര്‍ക്കുകയും പരസ്യമായി ചുംബിക്കുകയും ചെയ്യും.കഴിഞ്ഞ ജനുവരി വരെ ബന്ധത്തെക്കുറിച്ച് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
കൗമാരക്കാരനുമായുള്ള ബന്ധം തന്നെ വീണ്ടും ചെറുപ്പക്കാരിയാക്കുന്നുവെന്നാണ് മുത്തശ്ശി പറയുന്നത്. എന്നാല്‍ ഇവരുടെ പ്രണയം അംഗീകരിക്കാത്തവര്‍
ഭ്രാന്തെന്നാണ് വിശേഷിപ്പിക്കുന്നത്. വുത്തിച്ചായ് തനിക്ക് ഒരു സൂപ്പര്‍ഹീറോയെപ്പോലെയാണെന്ന് ജാന്‍ല പറയുന്നു.
പ്രണയമെന്ന വികാരം പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയില്ല. ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്നും പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത്.