ബില്‍കിസ് ബാനു കേസ് പ്രതികള്‍ ആയിരം ദിവസത്തിലേറെ ജയിലിനു പുറത്തായിരുന്നു

അഹമ്മദാബാദ്-ഗുജറാത്തിലെ ബില്‍കിസ് ബാനു ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ 10 പേരും  മോചിപ്പിക്കുന്നതിനു മുമ്പ് ആയിരത്തിലേറെ ദിവസം വീതം ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലിക ജാമ്യത്തിലും പരോളിലുമായാണ് പ്രതികള്‍ ആയിരത്തിലേറെ ദിവസം മോചിതരായിരുന്നത്. പതിനൊന്നാമത്തെ പ്രതിക്ക് 998 ദിവസവും ജയിലിനു പുറത്ത് ലഭിച്ചിരുന്നു. എല്ലാവരേയും നല്ല പെരുമാറ്റം കണക്കിലെടുത്ത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.
ജയിലില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലും നല്ല പെരുമാറ്റം കണക്കിലെടുത്തുമാണ് ഇവരെ വിട്ടയച്ചതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

 

Latest News