മഞ്ചേരിയില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്നു, ഭാര്യ കസ്റ്റഡിയില്‍

മലപ്പുറം- മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലക്കം സ്വദേശിയായ കുഞ്ഞിമുഹമ്മദിനെ(65)യാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നും ഭാര്യ നഫീസയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
കുത്തേറ്റ കുഞ്ഞിമുഹമ്മദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News