നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബഹ്‌റൈനിലേക്ക് പോകണ്ട വിമാനം അനിശ്ചിതമായി വൈകുന്നു.ഇന്ന് പുലര്‍ച്ചെ 4 .45 ന് പുറപ്പെടേണ്ട ഗള്‍ഫ് എയര്‍ലൈന്‍സിന്റെ വിമാനമാണ് പുറപ്പെടുന്‍ കഴിയാതെ കിടക്കുന്നത്. യാത്രക്കാരെ വിമാനത്തില്‍ കൈയറ്റിട്ടുണ്ട് .വിമാനം പറക്കുവാന്‍ തുടങ്ങിയപ്പോഴാണ് സങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. .ഇതുമൂലം യാത്രക്കാരുമായി വിമാനം ബേയില്‍ തന്നെ കിടക്കുകയാണ് . യാത്രക്കാര്‍ വിമാനത്തിലുരുന്ന് ശക്തമായി പ്രതിഷേധിക്കുന്നുണ്ട് . സാങ്കേതിക തകരാര്‍ പരിഹരിച്ച് അധികം വൈകാതെ ഈ വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത് .ഇതില്‍ സ്ത്രികളും കുട്ടികളും അടക്കം 185 യാത്രക്കാര്‍ ഉണ്ട്.