Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ ശനിയാഴ്ച വരെ  അതിശക്ത മഴ, പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം-കേരളത്തില്‍  ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ആന്‍ഡമാന്‍ കടലിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും, ശാരീരിക അളവെടുപ്പും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

Latest News