കോഴിക്കോട്- വടക്കന്‍ മലബാറിലെ ആദ്യമെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടന പരിപാടി കലക്കാന്‍ പോയ പഴയ ചിത്രം പങ്കുവെച്ച് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. ഫേസ് ബുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിനോടൊപ്പമാണ് ഈ ചിത്രം ചേര്‍ത്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ബി.ജെ.പി നേതാവിന് ലഭിക്കുന്നത്.
പോസ്റ്റ് വായിക്കാം
പ്രിയ പിണറായി ,
നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളില്‍ പറയുന്നത് കേട്ടപ്പോള്‍ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈ യുളളവന്‍
ഈ പഴയ സഖാവിന് ചിരിയടക്കാന്‍ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്
1993 മാര്‍ച്ചില്‍ ഒരു ഞാറാഴ്ച ദിവസം
വടക്കന്‍ മലബാറിലെ ആദ്യമെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം
കേന്ദ്ര ആരോഗ്യ മന്ത്രി ടട അലുവാലിയായും , മുഖ്യമന്ത്രി കരുണാകരനും ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉല്‍ഘാടനപരിപാടി കലക്കാന്‍ പോയ എന്റെ കോലമാണ്
ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം.
കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു
എന്നെയും SFI സഖാക്കളേയും ...
സ്വാശ്രയ കോളേജുകള്‍ ... തുടര്‍ന്ന് ഡീമ്ഡ് യൂണിവേഴ്‌സിറ്റികള്‍
കേരളത്തിന്റെ ആ സ്വപനങ്ങളെല്ലാം തകര്‍ത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്.
അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
പുഷ്പന്‍ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയില്‍...
മിസ്റ്റര്‍ പിണറായി നിങ്ങള്‍ക്ക് നാണമില്ലെ?
ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍
നിങ്ങള്ക്ക് ഓര്‍മ്മശക്തി പോയൊ?
രാഷ്ട്രീയ അള്‍സിമേഷ്യ ബാധിച്ചോ?
ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം
കൃത്യമായി പറഞ്ഞാല്‍ 1986 ല്‍ ആണ് കേരളം ഹയര്‍ എഡുക്കേഷന്റെ ഹബ്
ആവാനുള്ള സാധ്യത തകര്‍ത്ത ഒരു സംഭവം ഓര്‍പ്പിക്കാം
അതിന്റെ പിന്നില്‍
നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്
അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ കണ്ണാശുപത്രിയില്‍ ഒഫ്താല്‍മോളജി ജഏ കോഴ്‌സ് സ്വകാര്യ മേഖലയില്‍ കരുണാകര സര്‍ക്കാര്‍ അനുവദിച്ചു.
ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കില്‍
കേരളം ഒരു വലിയ മണിപ്പാല്‍ ആ കുമായിരുന്നു.
അതിനെതിരെ വലിയ കലാപം നടന്നു.
ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകര്‍ത്തത് അച്ചുതാനന്ദന്‍ ഇറക്കിവിട്ട SFI കുഞ്ഞാടുകാണ്.
പിണറായി സഖാവെ പിണറായി എന്ന സ്ഥലം ആ പേര് അവിടെയാണ് കേരള നാശത്തിന്റെ വിത്ത് കുരുത്തത് അതാണ് നാം അനുഭവിക്കുന്നത്
അങ്ങ് പറഞ്ഞില്ലെ ലണ്ടനിലെ 5 Star ഹോട്ടലില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥികളെ കണ്ടെന്ന്
അതിന് ഉത്തരവാദി നിങ്ങളുടെ പാര്‍ട്ടിയാണ്






