Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാറിടം കാട്ടിയത് ഇറാനിലല്ല, ആംസ്റ്റര്‍ഡാമില്‍; ബി.ജെ.പി പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ

ആംസ്റ്റര്‍ഡാം- ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍നിന്ന് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്നതാണ്. എന്നാല്‍ ഇറാനില്‍ നടന്നത് എന്ന പേരില്‍ ബി.ജെ.പി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നാണ് ഇന്ത്യയില്‍ ഈ വീഡിയോ പ്രചരിച്ചത്.
22 കാരിയായ മഹസ അമീനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ഇറാനിലും മറ്റ് രാജ്യങ്ങളിലും ഹിജാബ് വിരുദ്ധ പ്രക്ഷോഭം പടര്‍ന്നത്. പ്രക്ഷോഭങ്ങളില്‍ ഇതിനകം 150 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ആംസ്റ്റര്‍ഡാമില്‍ നടന്ന പ്രക്ഷോഭത്തിനിടെ നിലൂഫര്‍ ഫുലാദി എന്ന യുവതിയാണ് മേല്‍വസ്ത്രമണിയാതെ മാറിടം കാണിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച് പ്രസംഗിക്കുന്നത്. ഇതാണ് സംഘ് ഗ്രൂപ്പുകള്‍ വ്യാപകമായി ഇറാനില്‍നിന്നെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ഹിജാബ് ഉപയോഗിച്ച് പ്രക്ഷോഭകര്‍ ചെരിപ്പ് തുടച്ചെന്നും ഇത്തരം പോസ്റ്റുകളില്‍ വ്യാജമായി പറയുന്നുണ്ട്.

 

Latest News