Sorry, you need to enable JavaScript to visit this website.

VIDEO പിഞ്ചുകുഞ്ഞിനെ കടിച്ചുകീറി കൊന്നു; തെരുവുനായകള്‍ക്ക് വക്കാലത്തുമായി അഭിഭാഷക,വാഗ്വാദം

നോയിഡ- എട്ടു മാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്ന നോയിഡയില്‍ തെരുവുനായകളെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാഗ്വാദം കൗതുകമായി. കുഞ്ഞിനെ കൊന്നതിനു പിന്നലെ തെരുവുനായകളെ കൊണ്ടുപോകുന്നതില്‍ നിന്ന് അധികൃതരെ തടയാന്‍ എത്തിയ അഭിഭാഷകയുമായാണ് പാര്‍പ്പിട സമുച്ചയത്തിന് പുറത്ത് വാഗ്വാദം നടന്നത്.
വാക്കുതര്‍ക്കത്തിന്റെ വീഡിയോയില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുന്ന അഭിഭാഷകയോട് താമസക്കാര്‍ കയര്‍ക്കുന്നു. എട്ട് മാസം പ്രായമുള്ള കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ആവശ്യപ്പെടാന്‍ നാണമില്ലേ എന്ന് താമസക്കാരില്‍ ഒരു സ്ത്രീ അഭിഭാഷകയോട് ചോദിച്ചു.
അതില്‍ എന്താണ് തെറ്റെന്നും നാളെ കോടതി അത് ആവശ്യപ്പെടുമെന്നും സുപ്രീം കോടതി അഭിഭാഷക മറുപടി നല്‍കി.  നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടോ? ഇങ്ങനെ ആവശ്യപ്പെടാന്‍ ലജ്ജില്ലേയെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും താമസക്കാര്‍ പറഞ്ഞു.
എല്ലാ ദിവസവും നായ്ക്കള്‍ ആളുകളെ കടിക്കുന്ന ഹൗസിംഗ് സൊസൈറ്റിയില്‍ വന്ന് ഇരിക്കൂയെന്നും അവര്‍ അഭിഭാഷകയോട് പറയുന്നു. എന്നാല്‍ നായക്കളെ നാടുകടത്തിയാല്‍ ഉണ്ടാകന്ന ദോഷങ്ങളാണ് അഭിഭാഷക വിശദീകരിച്ചത്.
എലികള്‍ വര്‍ധിക്കുമെന്നും ആളുകള്‍ രോഗം ബാധിച്ച് മരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം ബാധിച്ച് മരിച്ചോട്ടെ, ആദ്യം നമ്മുടെ കുട്ടികളെ സംരക്ഷിക്കാമെന്നാണ് ഇതിനു താമസക്കാരുടെ മറുപടി.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൂലിപ്പണിക്കാരന്റെ എട്ടുമാസം പ്രായമുള്ള മകനെ തെരുവ് നായ കടിച്ചുകീറി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കുടല്‍ പുറത്തെടുത്തിരുന്നു. നോയിഡയിലെ ഹോസ്പിറ്റലില്‍ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
നോയിഡ അധികൃതര്‍ തെരുവുനായകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രോഷാകുലരായ പ്രദേശവാസികള്‍ ഇന്നലെ രാത്രി മുതല്‍തന്നെ ആവശ്യപ്പെട്ടിരുന്നു. നിരവധി തെരുവ് നായ്ക്കള്‍ പാര്‍പ്പിട സമുച്ചയത്തിന്റെ ബേസ്‌മെന്റിലാണ് താമസമെന്ന് താമസക്കാരില്‍ ഒരാള്‍ പറഞഞ്ഞു. ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതും.

 

 

Latest News