രണ്ടുവര്‍ഷമായി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍ 

ഉന്നാവ്- ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ ഒരു സംഘം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 
രണ്ട് വര്‍ഷം മുമ്പ് കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തിയായിരുന്നു ബ്ലാക്ക് മെയിലിംഗും ഭീഷണിയും.
ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 
കടുത്ത ശിക്ഷ നല്‍കുന്ന പോക്‌സോ നിയമത്തിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പിഡീപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.
 

Latest News