മുക്കത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്- മുക്കത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിശ് (14) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ സ്‌കൂള്‍ പരിസരത്തായിരുന്നു അപകടം. സ്‌കൂള്‍ കലോത്സവത്തിനിടെയാണ് സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ അപകടം.
നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്നു മുന്നോട്ട് എടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്ക് ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിശ് ഇതിനിടയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍തന്നെ മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാവ. മാതാവ്: നഫീസ റഹ്മത്ത്. സഹോദരങ്ങള്‍: ഹിബ, ആയിശ ബൈസ.

 

Latest News