കൊച്ചി- ആലുവയിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. വിവരം പെൺകുട്ടി സുഹൃത്തിനെ അറിയിക്കുകയായിരുന്നു.
പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമർദ്ദമാണെന്ന് പറഞ്ഞു ബന്ധുക്കളിൽ ഒരാളാണ് ഇയാളുടെ അടുത്ത് ചികിത്സക്ക് എത്തിച്ചത്. മനോരോഗ ചികിത്സകൻ എന്ന നിലയിലാണ് ഇയാൾ രോഗികളെ പരിശോധിച്ചിരുന്നത്. തൃശൂരിലും ഇയാൾക്കെതിരെ സമാന കേസുണ്ട്.