കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു; 96 ശതമാനം പോളിംഗ്

ന്യൂദൽഹി- കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ 96 ശതമാനം വോട്ടെടുപ്പ്. 9900 വോട്ടിൽ 9500 പേർ വോട്ടു ചെയ്തു. ഇരുപത് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ 94 ശതമാനമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യം ശക്തമായെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. 
ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരും മല്ലികാർജുൻ ഖാർഗെയും പ്രതീക്ഷയിലാണ്. കേരളത്തിൽനിന്ന് നൂറിലേറെ വോട്ടുകൾ ലഭിക്കുമെന്ന് ശശി തരൂർ പക്ഷത്തിന്റെ വിശ്വാസം. എന്നാൽ മുപ്പത് വോട്ടുകളാണ് തരൂരിന് ലഭിക്കൂ എന്നാണ് എതിർവിഭാഗത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഇത് പരസ്പരമുള്ള വൈരാഗ്യമല്ലെന്നും തരൂർ പറഞ്ഞു.
 

Latest News