ബംഗളൂരു- കര്‍ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ മാളവള്ളിയില്‍ ട്യൂഷന്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 10 വയസ്സുകാരിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഹീനമായ കുറ്റകൃത്യമാണിതെന്നും സംഭവത്തെ വാക്കുകളില്‍ വിമര്‍ശിക്കാന്‍ കഴിയില്ലെന്നു പെണ്‍കുട്ടി അനുഭവിച്ച മാനസികാഘാതം ഊഹിക്കാവുന്നതിനപ്പുറമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുകയും പോക്‌സോ വകുപ്പ് ചുമത്തുകയും ചെയ്തിട്ടുണ്ട്,
പ്രതിയെഅറസ്റ്റ് ചെയ്യാന്‍ സംഭവ ദിവസം തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നും അതിനുശേഷം കുറ്റപത്രം തയ്യാറാക്കി പോസ്‌കോ കോടതിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിക്ക് എത്രയും വേഗം കഠിനമായ ശിക്ഷ ലഭിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും-അദ്ദേഹം പറഞ്ഞു.






