കരടിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

തൃശൂര്‍- വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതിക്ക് പരിക്ക്. ഇഞ്ചിപ്പാറ എസ്‌റ്റേറ്റിലെ തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിനി സബിതയ്ക്കാണ് പരിക്കേറ്റത്.

ഇന്നുരാവിലെ അഞ്ചരയോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേല്‍ കരടി ചാടി വീഴുകയായിരുന്നു. കയ്യിലും കാലിലും പരിക്കേറ്റ യുവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

 

Latest News