ടെഹ്‌റാന്‍- ഇറാന്‍ തലസ്ഥാനത്തെ എവിന്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ നാല് തടവുകാര്‍ കൊല്ലപ്പെടുകയും 61 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ചയുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നും കൊല്ലപ്പെട്ടവര്‍ പുക ശ്വസിച്ചാണ് മരിച്ചതെന്നും ജുഡീഷ്യറി അറിയിച്ചു.
ഒരു മാസം മുമ്പ് ഇറാന്റെ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്കിടയിലാണ് ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ നിന്നുള്ള മരണസംഖ്യ അധികൃതര്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ചില രാഷ്ട്രീയ തടവുകാരുടെ കുടുംബങ്ങള്‍ എവിനിലെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ട് സാമുഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് 2018 ല്‍ യുഎസ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ ജയിലാണ് എവിന്‍.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും മോഷണത്തിനും ശിക്ഷിക്കപ്പെട്ട തടവുകാര്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് ഒരു ജയില്‍ വര്‍ക്ക് ഷോപ്പിന് തീയിട്ടതായി ഇറാന്‍ അധികൃതര്‍ ഇരട്ട പൗരത്വമുള്ള ഇറാനികള്‍ ഉള്‍പ്പെടെ സുരക്ഷാ ആരോപണങ്ങള്‍ നേരിടുന്ന നിരവധി തടവുകാര്‍ എവിന്‍ ജയിലിലുണ്ട്.
മണിക്കൂറുകള്‍ക്ക് ശേഷം സ്‌റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത എവിന്റെ ദൃശ്യങ്ങളില്‍ മേല്‍ക്കൂരയ്ക്ക് തീപിടിച്ച ഒരു വര്‍ക്ക്‌ഷോപ്പ് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശോധിക്കുന്നത് കാണിച്ചു. വാര്‍ഡുകളിലെ അന്തേവാസികള്‍ ശാന്തരായി ഉറങ്ങുന്നതും സംപ്രേഷണം ചെയ്തു.
വനിതാ വിഭാഗത്തിലെ തടവുകാരുടെ ബന്ധുക്കള്‍ പതിവ് സന്ദര്‍ശന സമയങ്ങളില്‍ ജയിലില്‍ തടിച്ചുകൂടിയിരുന്നെങ്കിലും അധികൃതര്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചത് സംഘര്‍ഷത്തിന് കാരണമായെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക അറ്റീന ഡെമി പറഞ്ഞു.
തടവുകാര്‍ സുഖമായിരിക്കുന്നുവെന്നും ഫോണുകള്‍ തകരാറിലാണെന്നുമാണ് അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞതെന്നും ഡെമി പറയുന്നു.