റിയാദില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ വീടിനു മുന്നില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി റിയാദ് പോലീസ് അറിയിച്ചു. അമീറ എന്ന് പേരുള്ള പെണ്‍കുട്ടിയെ വീടിനു മുന്നില്‍ നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
തുടര്‍ന്ന് സുരക്ഷ വകുപ്പുകള്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും റിയാദ് പോലീസ് പറഞ്ഞു.

 

Latest News