എല്‍ദോസ് സ്ഥിരം ബലാത്സംഗക്കാരനെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍- കോണ്‍ഗ്രസ് നേതാവായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സ്ഥിരം ബലാത്സംഗം നടത്തുന്നയാളെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കേസിന്റെ ആദ്യഘട്ടത്തില്‍ കോവളം പോലീസിന് വീഴ്ച പറ്റി. ജാമ്യം കിട്ടിയാല്‍ എല്‍ദോസിന് കോണ്‍ഗ്രസ് സ്വീകരണം നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28 നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എല്‍ദോസിന്റെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം അഡി.സെഷന്‍സ് കോടതി 20ന് വിധി പറയും.

 

Latest News