സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്; രാംദേവിന്റെ വീഡിയോ വൈറലായി

മൊറാദാബാദ്-ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് യോഗ ഗുരു ബാബാ രാംദേവ്.
മൊറാദാബാദില്‍ നടന്ന ആര്യവീര്‍, വീരാംഗന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.
സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് കഴിക്കാറുണ്ട്. ആമിര്‍ ഖാനെക്കുറിച്ച് എനിക്കറിയില്ല. ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കഴിക്കുന്നതിനിടെ പിടിക്കപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്തു. നടിമാരെ സംബന്ധിച്ചിടത്തോളം അവരെക്കുറിച്ച് ദൈവത്തിന് മാത്രമേ അറിയൂ. -അദ്ദേഹം പറഞ്ഞു.
സിനിമാ വ്യവസായത്തില്‍ മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിലും മയക്കുമരുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് മദ്യം വിതരണം ചെയ്യുന്നത്. ഇന്ത്യ എല്ലാ മയക്കുമരുന്ന് അടിമത്തത്തില്‍ നിന്നും മുക്തമാകണമെന്ന് നാം പ്രതിജ്ഞ എടുക്കണം. ഇതിനായി ഒരു പ്രസ്ഥാനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാംദേവിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ്  സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

Latest News