'ഹിന്ദി തെരിയാത്, പോടാ'  കാമ്പയിനുമായി ഡി.എം.കെ 

ചെന്നൈ- ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നു കേന്ദ്രം പിന്‍മാറിയില്ലെങ്കില്‍ 'ഹിന്ദി തെരിയാത്, പോടാ' പ്രചാരണവുമായി oല്‍ഹിയിലെത്തുമെന്ന് ഡിഎംകെ. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രസര്‍ക്കാരിന്റെ മറ്റ് നയങ്ങള്‍ എന്നിവയ്‌ക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണു തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലിഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു തമിഴ്‌നാട്ടില്‍ 'ഹിന്ദി തെരിയാത് പോടാ' പ്രചാരണം ആരംഭിച്ചത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സമരവേദിയായിരുന്നു പണ്ടും തമിഴകത്തെ നഗരങ്ങള്‍. 
 

Latest News