VIDEO ബിഹു നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ശശി തരൂര്‍

ഗുവാഹത്തി- കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തില്‍ പരിഭവവമുണ്ടെങ്കിലും പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ നാടോടി നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്തു.
പ്രചാരണത്തിന്റെ ഭാഗമായി അസം തലസ്ഥാനമായ ഗുവാഹത്തിയിലെത്തിയ തരൂര്‍ രാജീവ് ഭവനില്‍ ബിഹു അവതരിപ്പിച്ചപ്പോഴാണ് അതോടൊപ്പം ചേര്‍ന്നത്.
വാദ്യങ്ങളുടെ താളത്തില്‍ കൈകൊട്ടി അദ്ദേഹം നര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ മറ്റൊരു മത്സരാര്‍ത്ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനായി ഗുവാഹത്തി സന്ദര്‍ശിച്ചിരുന്നു.
22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 19നാണ് വോട്ടെണ്ണല്‍.

 

Latest News