VIDEO വിമാനത്തില്‍ യുവതിയുടെ അസഭ്യവര്‍ഷം; യാത്രക്കാരനുനേരെ വെള്ളക്കുപ്പി വലിച്ചെറിഞ്ഞു

ന്യൂയോര്‍ക്ക്- വിമാനത്തില്‍ യുവതിയുടെ അസഭ്യ വര്‍ഷവും യാത്രക്കാരനുനേരെ കുപ്പി വലിച്ചെറിയുന്നതുമുള്‍പ്പെടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അറ്റ്‌ലാന്റയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വന്ന വിമാനത്തിലാണ് സംഭവം.
വളര്‍ത്തുനായയെ മടിയിലിരുത്തി യാത്ര ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് യുവതി കോപാകുലയായത്.  ദേഷ്യം നിയന്ത്രിക്കാനാകാതെ യാത്രക്കാരി തെറി വിളിച്ചുകൊണ്ട് വെള്ളക്കുപ്പി യാത്രക്കാരന് നേരെ വലിച്ചെറിയുന്നു.
റെഡ്ഡിറ്റില്‍ പങ്കുവെച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള  വീഡിയോയിലുടനീളം യവതി വിമാന ജോലിക്കാരേയും യാത്രക്കാരേയും തെറി വിളക്കുന്നുണ്ട്.  
ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയേയും യുവതി തെറി വിളിക്കുന്നതു കേള്‍ക്കാം. തൊട്ടടുത്ത് ഇരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന യാത്രക്കാരനോട് അത് ഓഫ് ചെയ്യാനും ഇവര്‍ പറയുന്നുണ്ട്.
പിന്നീട് യുവതിയെ വിമാനത്തില്‍നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News