Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

മലപ്പുറം-  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കരുവാരക്കുണ്ടില്‍ വീട്ടിക്കുന്ന് നിലംപതിയില്‍ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.
പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടര്‍ന്ന്. തീ സ്റ്റൗവില്‍നിന്ന് സിലിണ്ടറിലേക്ക് കൂടി പടര്‍ന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജയരാജന്‍ പെട്ടെന്നു തന്നെ വീടിന് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

 

Latest News