പണം തട്ടാന്‍ പ്രവാസികളുടെ പിടിച്ചുപറി നാടകം; ജിദ്ദയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

ജിദ്ദ - ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം കൈക്കലാക്കാന്‍ ശ്രമിച്ച് പിടിച്ചുപറി നാടകം നടത്തിയ അഞ്ചംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ജനവാസ കേന്ദ്രത്തില്‍ വെച്ച് നാലു പേര്‍ ചേര്‍ന്ന് തന്റെ കണ്ണുകളിലേക്ക് എന്തോ പദാര്‍ഥം സ്േ്രപ ചെയ്ത്  78,000 റിയാല്‍ പിടിച്ചുപറിച്ചതായി എരിത്രിയക്കാരന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

നിശ്ചിത തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാലു യെമനികളുമായി ചേര്‍ന്ന് എരിത്രിയക്കാരന്‍ തയാറാക്കിയ നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.

 

Latest News