കൊച്ചി-ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ഷാഫി മോര്‍ച്ചറി അസിസ്റ്റന്റായി ജോലി ചെയ്തിരുന്നതായി സൂചന. 2008 മുതല്‍ പെരുമ്പാവൂരില്‍ താമസിച്ചിരുന്ന കാലത്ത് മോര്‍ച്ചറി അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇയാള്‍ ഈ സമയത്ത് പോസ്റ്റുമോര്‍ട്ടം നടപടികളില്‍ കണ്ട് പഠിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. മനുഷ്യബലിക്ക് ഇരയായ സ്ത്രീകളെ വെട്ടിക്കൊല്ലാന്‍ ഭഗവല്‍ സിംഗിനും ലൈലയ്ക്കും നിര്‍ദ്ദേശം നല്‍കിയത് മുഹമ്മദ് ഷാഫിയാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഷാഫിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളിലേക്ക് പോലീസിനെ നയിച്ചത്. അതേസമയം ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ ദമ്പതികളുമായി ബന്ധപ്പെടാന്‍ ഷാഫി ഉപയോഗിച്ച അക്കൗണ്ട് തുറക്കേണ്ടത് അത്യാവശ്യമാണ്.






