Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉക്രൈന് സൗദിയുടെ 40 കോടി ഡോളറിന്റെ സഹായം 

റിയാദ് - ഉക്രൈന് സൗദി അറേബ്യ 40 കോടി ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ചു. ഉക്രൈൻ ജനതയുടെ ദുരിതം ലഘൂകരിക്കാൻ സൗദി സഹായം ഉതകുമെന്ന് ഉക്രൈൻ പ്രസിഡന്റ് വഌഡ്മിർ സെലൻസ്‌കി പറഞ്ഞു. സൗദി സഹായത്തിന് സെലൻസ്‌കി നന്ദി പറഞ്ഞു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ സംഭാവന ചെയ്യാനുള്ള സൗദി കിരീടാവകാശിയുടെ അതീവ താൽപര്യത്തിന് തെളിവാണ് ഈ സഹായം. ഉക്രൈനുമായുള്ള സൗദി അറേബ്യയുടെ സൗഹൃദം തെളിയിക്കുന്ന ഈ നിലപട് ഉക്രൈൻ ജനത വിസ്മരിക്കില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സെലൻസ്‌കി പറഞ്ഞു. 
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉക്രൈൻ പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഉക്രൈൻ പ്രദേശങ്ങൾ റഷ്യയിൽ കൂട്ടിച്ചേർത്ത നടപടിയെ അപലപിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് യു.എൻ ജനറൽ അസംബ്ലിയിൽ സൗദി അറേബ്യ വോട്ടു രേഖപ്പെടുത്തിയതിനും ഉക്രൈൻ പ്രസിഡന്റ് സൗദി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയുടെയും രാജ്യങ്ങളുടെ പരമാധികാരം മാനിക്കൽ, നല്ല അയൽപക്ക തത്വങ്ങൾ, സംഘർഷങ്ങൾ സമാധാനപരമായ മാർഗങ്ങളിൽ പരിഹരിക്കൽ എന്നിവയോടുള്ള സുദൃഢമായ നിലപാടിന്റെ ഭാഗമായുമാണ് പ്രമേയത്തിന് അനുകൂലമായി സൗദി അറേബ്യ വോട്ടു ചെയ്തതെന്ന് കിരീടാവകാശി പറഞ്ഞു.
 

Latest News