കോഴിക്കോട്- കോഴിക്കോട് മാങ്കാവില്‍ ജനങ്ങള്‍ പുലി പരിഭ്രാന്തിയില്‍. വെള്ളിയാഴ്ച രാത്രി ഒരു പ്രദേശവാസിയാണ് പുലിയെ കണ്ടതായി പറഞ്ഞത്.
പോലീസും ഫ് ളയിങ് സ്‌ക്വാഡും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. എങ്കിലും ജനങ്ങള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. കാല്‍ പാട് കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും അറിയിച്ചു. 2005ല്‍ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു.
അതിനിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയ പുലിയുടെ വീഡിയോ പ്രചരിച്ചത് വ്യാപകമായി ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കും ഭീതിയുള്ളവക്കാനും ഇടയാക്കി.