VIDEO ബംഗളൂരുവില്‍ ഇഡ്ഡലി വാങ്ങാന്‍ എ.ടി.എം; വൈറലായി വീഡിയോ

ബംഗളൂരു- ഇഡ്ഡലി പ്രേമികള്‍ക്കായി ബംഗളൂരുവില്‍ വെന്‍ഡിംഗ് മെഷീന്‍. ഇഡ്ഡലിയും ചട്ണിയും 24 മണിക്കൂറും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ ഭക്ഷണപ്രേമികളെ ആകര്‍ഷിച്ചിരിക്കുകയാണ്.
 ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായി.  ബംഗളൂരു ആസ്ഥാനമായുള്ള ഒരു റെസ്‌റ്റോറന്റാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിച്ചത്. മെനുവില്‍ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉള്‍പ്പെടുന്നു. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ഓര്‍ഡര്‍ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍, ഇഡ്ഡലി നമ്മുടെ കൈകളില്‍ എത്തും. വീഡിയോയില്‍, ഒരു സ്ത്രീ ഈ രീതിയില്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്യുന്നതും കഴിക്കുന്നതും കാണാം.

 

 

Latest News