പന്തളം കോളജില്‍ സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

പത്തനംതിട്ട - പന്തളം എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം. ഇതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പ്രണവ് എന്ന എസ്.എഫ്.ഐ വിദ്യാര്‍ത്ഥിക്കാണ് സംഘര്‍ഷത്തിനിടെ കുത്തേറ്റത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് എ.ബി.വി.പി ആക്രമിച്ചു എന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോളാണ്. സംഘര്‍ഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു. ആരുടേയും നില ഗുരുതരമല്ല. പക്ഷെ ആയുധങ്ങളുമായി വിദ്യാര്‍ഥികള്‍ കോളജില്‍ എത്തുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

 

Latest News