പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മധ്യവയസ്‌കനെ പിടികൂടി

കണ്ണൂര്‍- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മധ്യവയസ്‌കനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. വളപട്ടണം റെയില്‍വേ സ്‌റ്റേഷനടുത്ത് താമസിക്കുന്ന എം.കെ. ജലാലിനെ (47)യാണ് വളപട്ടണം സി.ഐ രാജേഷ് മാരാങ്കലത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണകളിലായി പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി  മാതാവിനോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News