കോഴിക്കോട്- ചികിത്സയിലുള്ള കേരള മുസ്ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്ന് പ്രതീക്ഷ. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുൽഹകീം അസഹരി വ്യക്തമാക്കി.
ഓരോ ദിവസത്തേയും വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഉപ്പയുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മർദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കാന്തപുരത്തിന് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരുമായി ടെലികോൺഫറൻസ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും പ്രാർത്ഥന ലഭിക്കുന്നുവെന്നതാണ് വലിയ ആശ്വാസമെന്നും ഹകീം അസ്ഹരി പറഞ്ഞു .