ഗ്യാന്‍വാപി മസ്ജിദ് കേസ്; ശിവലിംഗത്തില്‍ ശാസ്ത്രീയ പരിശോധന തള്ളി കോടതി

വാരാണസി-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗും ശാസ്ത്രീയ അന്വേഷണവും ആവശ്യപ്പെടുന്ന ഹരജി വാരാണസി കോടതി തള്ളി.

മസ്ജിദ് പരിസരത്തെ വീഡിയോഗ്രാഫി സര്‍വേയ്ക്കിടെ വിശ്വാസികള്‍ അംഗസ്‌നാനം നടത്തുന്ന വുദുഖാനയ്ക്ക് സമീപം ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.

എന്നാല്‍, കണ്ടെത്തിയ നിര്‍മിതി ഒരു 'ഉറവ'യാണെന്ന് മുസ്ലിം പക്ഷം അവകാശപ്പെട്ടു. ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 22 നാണ് ഹിന്ദു പക്ഷം അപേക്ഷ സമര്‍പ്പിച്ചത്. പുരാവസ്തുവിന്റെയോ പുരാവസ്തു കണ്ടെത്തലുകളുടെയോ പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയ പ്രക്രിയയാണ് കാര്‍ബണ്‍ ഡേറ്റിംഗ്.

 

 

Latest News