Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കെഎംസിസി ഹാഷിം എഞ്ചിനീയർ അവാർഡ് സി.പി. സൈതലവിക്ക്

ജിദ്ദ- ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിനും സാമൂഹിക സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും സൗദി  കെഎംസിസി നാഷണല്‍ കമ്മിറ്റി നല്‍കി വരുന്ന നാലാമത് എഞ്ചിനീയര്‍ സി. ഹാഷിം അവാര്‍ഡ് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി സൈതലവിക്ക് നല്‍കുമെന്ന് കെഎംസിസി നേതാക്കള്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ  സമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

കെഎംസിസിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്ന പ്രമുഖ നേതാവ് സി ഹാഷിം എഞ്ചിനീയറുടെ സ്മരണാര്‍ത്ഥം ആണ്  കെഎംസിസി നാഷണല്‍ കമ്മിറ്റി അവാര്‍ഡ് നല്‍കി വരുന്നത്. ഡോ. പുത്തൂര്‍ റഹ്മാന്‍, എസ് എ എം ബഷീര്‍, ഇ റയീസ് അഹമ്മദ് എന്നിവരടങ്ങുന്ന ജൂറിയാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് സി.പി സൈതലവിയെ തെരഞ്ഞെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ എം.സി വടകര, എം.ഐ തങ്ങള്‍, പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന്‍  എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

മുസ്‌ലിംലീഗ് ദേശീയ കൗണ്‍സിലംഗം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡ്വൈസറി  കമ്മിറ്റി അംഗം തുടങ്ങി വിവിധ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധസംഘടനകളുടെ സാരഥിയായി പ്രവര്‍ത്തിക്കുന്ന സി പി നാല് പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്തുണ്ട് . ദീര്‍ഘകാലമായി മക്കരപറമ്പ് മഹല്ല്പ്രസിഡന്റാണ്. മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍, സ്‌കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സാക്ഷരതാ മിഷന്‍ ഗവേണിംഗ് ബോഡിഅംഗം എന്നീപദവികളും വഹിച്ചിട്ടുണ്ട്.

ഓര്‍മയുടെ തലക്കെട്ടുകള്‍, സീതിസാഹിബ്-വഴിയും വെളിച്ചവും, അടയാത്ത വാതില്‍,  മതം,സമൂഹം,സംസ്‌കാരം-ശിഹാബ് തങ്ങള്‍ (സമാഹാരം) തുടങ്ങി വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഈയിടെ പുറത്തിറങ്ങിയ ഇ അഹമ്മദ് ചരിത്ര ഗവേഷണ ഗ്രന്ഥത്തിന്റെ എഡിറ്ററാണ് . ചന്ദ്രികയിലെ എഴുതാപ്പുറം എന്നപംക്തി ഉള്‍പ്പെടെ ആയിരത്തില്‍പരം രാഷ്ട്രീയ സാമൂഹികലേഖനങ്ങളും പ്രസിദ്ധീകരിച്ചു. സൗദി കെ.എം.സി.സി സി.എച്ച് മുഹമ്മദ്‌കോയ പുരസ്‌കാരം, യു.എ.ഇ കെ.എം.സി.സി റഹീംമേച്ചേരി പുരസ്‌കാരം, ജിദ്ദ കെഎംസിസി റഹീംമേച്ചേരി പുരസ്‌കാരം, ശിഹാബ്തങ്ങള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായി.
മക്കരപറമ്പ് ഹൈസ്‌കൂള്‍യൂണിറ്റ് എം.എസ്.എഫ് പ്രവര്‍ത്തകനായാണ് പൊതുരംഗത്തെത്തിയ അദ്ദേഹം മലപ്പുറം ജില്ലാ എം.എസ്.എഫ് സെക്രട്ടറി, ട്രഷറര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ്, മക്കരപറമ്പ് പഞ്ചായത്ത് മുസ്‌ലിംലീഗ്പ്രസിഡന്റും ജനറല്‍സെക്രട്ടറി, മലപ്പുറംപ്രസ്‌ക്ലബ്പ്രസിഡന്റ്, സെക്രട്ടറി, ജില്ലായൂത്ത്‌ലീഗ് സാമൂഹികപഠനകേന്ദ്രം ഡയറക്ടര്‍, മുസ്്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയുടെ സീതിസാഹിബ് പഠനകേന്ദ്രം അസി.ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദ-ബിരുദാനന്തര ബിരുദധാരിയാണ്. പത്തിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കരപറമ്പിലെ പരേതരായ ചിരുതപറമ്പില്‍ ഉണ്ണിക്കോയ, പട്ടിക്കാടന്‍ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ പ്രസീന. മക്കള്‍: ആഫ്താബ് ദാനിഷ്, അദീബ്‌റഷ്ദാന്‍, അഫ്ഹം ജരീഷ്, അര്‍ഹം ദര്‍വീശ്.

കെഎംസിസി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, കുഞ്ഞിമോന്‍ കാക്കിയ, അഹമദ് പാളയാട്ട്, അരിമ്പ്ര അബൂബക്കര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News