പ്ലസ് ടു വിദ്യാര്‍ഥിനിക്ക് അശ്ലീലദൃശ്യങ്ങള്‍; കായികാധ്യാപകന്‍ അറസ്റ്റില്‍

പരിയാരം-  പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക്  അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത, മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായിരുന്ന യുവ അധ്യാപകന്‍ പിടിയില്‍. ചെറുതാഴം ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകന്‍, ഓലയമ്പാടി കാര്യാപള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി.സജീഷിനെ (34) യാണ് പരിയാരം എസ്.ഐ.നിബിന്‍ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്.
സ്‌കൂളില്‍ കായിക അധ്യാപകനായ       
ഇയാള്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി  വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം ഇവര്‍ സ്‌കൂളില്‍ എത്തിയെങ്കിലും അധ്യാപകന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്തിരുന്നയാള്‍ കൂടിയാണ് പ്രതി.

 

Latest News