ഹോസ്റ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ 15 കാരന്‍ കൊലപ്പെടുത്തി

ഈറോഡ്- കാല്‍കൊല്ല പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന്  വീണ്ടും സ്‌കൂള്‍ ഹോസ്റ്റലില്‍ പോകാന്‍ ന നിര്‍ബന്ധിച്ചതിനെ മകന്‍ അമ്മയെ കൊലപ്പെടുത്തി.
സത്യമംഗലം താലൂക്കിലെ പുഞ്ചൈ പുളിയംപട്ടിയിലാണ് 15 കാരന്‍ അമ്മയെ കൊലപ്പെടുത്തിയത്.
കരാറുകാരന്‍ അരുണ്‍സെല്‍വന്റെ (42) ഭാര്യ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്ന യുവറാണിയാണ് (36) കൊല്ലപ്പെട്ടത്. ദമ്പതിമാര്‍ക്ക് 12 വയസ്സായ മകളുമുണ്ട്. സത്യമംഗലത്തെ സ്വകാര്യ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. അടുത്തിടെ ഹോസ്റ്റലില്‍ താമസിക്കാന്‍ വിസമ്മതിച്ച കുട്ടി വീട്ടില്‍ തിരിച്ചെത്തി ഡേ സ്‌കോളര്‍ ആയി.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് യുവറാണിയെ ചൊടിപ്പിക്കുകയും വീണ്ടും ഹോസ്റ്റലില്‍ ചേര്‍ക്കുമെന്ന് പറയുകയും ചെയ്തു.  കുപിതനായ കുട്ടി  അമ്മയുമായി വഴക്കിട്ടു.
അരുള്‍സേവന്‍ ജോലിക്ക് പോയിരിക്കയായിരുന്നു. മൂവരും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രി 12 മണിയോടെ കുട്ടി അമ്മയെ ഫ്‌ലവര്‍ വേസും ഹോളോ ബ്ലോക്കും ഉപയോഗിച്ച് ആക്രമിച്ചു.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ ആണ്‍കുട്ടി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ സ്ത്രീയെ സത്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
പുഞ്ചൈ പുളിയംപട്ടി പോലീസ് സ്ഥലത്തെത്തി. കുട്ടിയെ പിന്നീട് പോലീസ് പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News