സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി 1.4 കോടി  കവര്‍ന്നുവെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി

മാനന്തവാടി -സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി 1.4 കോടി രൂപ കവര്‍ന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂര്‍ സ്വദേശി തിരുനെല്ലി പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ബംഗളൂരുവില്‍നിന്നു കോഴിക്കോടിനുള്ള സ്വകാര്യ ബസ് ഒക്ടോബര്‍ അഞ്ചിനു പുലര്‍ച്ചെ തിരുനെല്ലി തെറ്റ് റോഡിനു സമീപം തടഞ്ഞുനിര്‍ത്തി തന്റെ കൈവശം ഉണ്ടായിരുന്ന പണം കവര്‍ന്നുവെന്നാണ് തിരൂര്‍ സ്വദേശിയുടെ പരാതി. പോലീസിന്റേതിനു സമാനമായ സ്റ്റിക്കര്‍ പതിച്ച ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘമാണ് പണം കവര്‍ന്നതെന്നും പരാതിയിലുണ്ട്. മാനന്തവാടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
 

Latest News