Sorry, you need to enable JavaScript to visit this website.

എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ കൂടുതൽ  വകുപ്പുകൾ ചുമത്തി  അറസ്റ്റിന് പോലീസ് നീക്കം

കൊച്ചി-പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ എംഎൽഎയ്‌ക്കെതിരെ നടപടി കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച്ചയാണ് എംഎൽഎയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക രംഗത്തെത്തിയത്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനകേസ് മുറുകിയതോടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലാണ്. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി. പൊതുപരിപാടികളി റദ്ദാക്കുകയും ചെയ്തു. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എൽ എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. അതിനിടെ താൻ തെറ്റു ചെയതിട്ടില്ലെന്ന് വ്യക്തമാക്കി കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നൽകിയ പരാതിയിൽ പെരുമ്പാവൂർ കുറുപ്പംപടി പോലീസ് ഇന്ന് എംഎൽഎ യുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും. പരാതിക്കാരിയായ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി. ഈ ഫോൺ ഉപയോഗിച്ച് എംഎൽഎയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എംഎൽഎയുടെ ഭാര്യ തയ്യാറായിരുന്നില്ല.
 

Latest News