ലണ്ടന്‍- വ്യാപാര ചര്‍ച്ചകളിലെ കടുപ്പക്കാര്‍ എന്ന ഇന്ത്യയുടെ പ്രശസ്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് തലവേദനയാകുന്നു. 2021 ലെ വ്യാപാര കരാറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞെങ്കിലും ഇന്ത്യ രണ്ട് പുതിയ കരാറുകളില്‍ മാത്രമേ ഇതുവരെ ഒപ്പുവച്ചുള്ളു. ഒന്ന് യുണൈറ്റഡ് അറബ് എമിറേറ്റുമായും മറ്റൊന്ന് ഓസ്‌ട്രേലിയയുമായും. ഇപ്പോള്‍ യു.കെയുമായുള്ള ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഉടമ്പടിയുടെ സാധ്യതകള്‍ മങ്ങുകയാണ്.
ട്രസിനെ സംബന്ധിച്ചിടത്തോളം, വലിയ വ്യാപാര ഇടപാടുകള്‍ നടത്താനുള്ള സമ്മര്‍ദ്ദം ഇതിനകം ഉയര്‍ന്നതിനാല്‍, ഇന്ത്യയുടെ നിലപാട് മാനിച്ച് ഇളവുകള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കാം. യൂറോപ്യന്‍ യൂണിയനിലെ അംഗത്വം കാരണം മുമ്പ് അടച്ചിരുന്ന വിപണികളില്‍ ബ്രെക്‌സിറ്റിനു ശേഷം യു.കെക്ക് പുതിയ ഇടപാടുകള്‍ നേടാനാകുമെന്ന ലിസിന്റെ കാഴ്ചപ്പാടിന് പരാജയം മറ്റൊരു പ്രഹരമായേക്കും.






