എല്‍ദോസിനെതിരായ പരാതി ഒതുക്കാന്‍ നോക്കി, എസ്.എച്ച്.ഒക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം- എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കോവളം എസ്.എച്ച്.ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. എല്‍ദോസിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയാറാകാതെ ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എം.എല്‍.എ ഒളിവിലാണ്.

 

Latest News