ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ  സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്- ബിവറേജില്‍ നിന്ന് മൂന്നു ലിറ്റര്‍ മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ പാലക്കാട് സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.എസ്.അനില്‍കുമാറിന് സസ്‌പെന്‍ഷന്‍. പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിയിരുന്നു.അനില്‍ കുമാറിന്റെ പ്രവൃത്തി വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി ചൂണ്ടിക്കാണിച്ചാണ് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നടപടിയെടുത്തത്.

            

Latest News